നിർദ്ദേശങ്ങൾ
- പ്രതിദിനം കുറഞ്ഞത് 22 മണിക്കൂറെങ്കിലും അലൈനറുകൾ ധരിക്കുക.
- ഓരോ അലൈനറും കുറഞ്ഞത് രണ്ടാഴ്ച ഉപയോഗിക്കുക.
- ഡോക്ടർ നിർദ്ദേശമില്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾ ഒരിക്കലും അടുത്ത അലൈനറിലേക്ക് പോകരുത് എന്നത് വളരെ പ്രധാനമാണ്.
- ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് ചില ദിവസങ്ങൾ നഷ്ടപ്പെടുകയാണെങ്കിൽ, നിങ്ങൾ നിർത്തിയ ദിവസം മുതല്‍ കുറഞ്ഞത് 14 ദിവസത്തേക്ക് അലൈനറുകൾ ധരിക്കുക.
- രാത്രി ഉറങ്ങുന്നതിന് മുമ്പ് അടുത്ത അലൈനറിലേക്ക് മാറുക. പുതിയ അലൈനര്‍സ് ഉപയോഗിക്കുന്നതിനു മുമ്പ് അലൈനറുകൾ കഴുകി എന്ന് ഉറപ്പുവരുത്തുക. രാത്രിയിൽ അലൈനറുകൾ മാറ്റുന്നത്
- രാവിലത്തേ അപേക്ഷിച്ച് എളുപ്പമാക്കുകയും നിങ്ങൾക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അസ്വസ്ഥതകൾ കുറയ്ക്കുകായും ചെയ്യുന്നു.
- ബ്രഷ് ചെയ്യാനും, ഫ്ലോസ് ചെയ്യാനും, കഴിക്കാനും, കുടിക്കാനും, മാത്രം അലൈനറുകൾ എടുക്കുക.
- അലൈനറുകൾക്കൊപ്പം ഭക്ഷണ നിയന്ത്രണങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഭക്ഷണം കഴിക്കുമ്പോൾ അലൈനറുകൾ നിർബന്ധമായും നീക്കം ചെയ്യുക.
അലൈനറുകൾ ധരിക്കുമ്പോൾ ചൂഴിങ്ങം ചവയ്ക്കരുത്. - തണുത്തതോ സാധാരണ താപനിലയില്‍ ഉള്ളതോ ആയ വെള്ളം ഒഴികെ, മറ്റെന്തെങ്കിലും കുടിക്കുമ്പോള്‍ അലൈനറുകള്‍ നിര്‍ബന്തമായും അയിച്ചു വെക്കുക.
- അല്ലാത്ത പക്ഷം ദ്രാവകം അലൈനറുകളിലേക്ക്
- കയറി മണിക്കൂറുകളോളം ഇരുന്ന് പല്ലുകളിലും അലൈനറിലും കറയോ കേടുപാടുകളോ ഉണ്ടാക്കാം.
- അലൈനറുകൾ ധരിക്കുമ്പോൾ പുകവലിക്കരുതെന്ന് നിർദ്ദേശിക്കുന്നു. അത് അലൈനറുകളെയും പല്ലുകളെയും നശിപ്പിക്കും.
- സോപ്പ് ഉപയോഗിച്ച് അലൈനറുകൾ ദിവസവും ബ്രഷ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും അലൈനര്‍ ഡെഞ്ചർ ക്ലീനറിൽ മുക്കിവയ്ക്കുക.
- എപ്പോഴും അലൈനറുകൾ അഴിച്ചു വെക്കുമ്പോള്‍ നിങ്ങള്‍ക്ക് നൽകിയിരിക്കുന്ന അലൈനർ ബോക്സിൽ തന്നെ വെക്കുക. ഒരിക്കലും അലൈനറുകൾ നാപ്കിനുകളിലോ, മറ്റേതെങ്കിലും ബോക്സിലോ, ഇരിക്കുന്ന പോക്കറ്റിലോ വയ്ക്കരുത്.
- തുടക്കത്തിൽ സംസാരിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാകാം. എങ്കിലും അലൈനറുകൾ ഉപയോഗിച്ചുകൊണ്ടുതന്നെ ഉറക്കെ സംസാരിക്കാനും, വായിക്കാനും, പാടാനും ശ്രമിക്കുക.
- പല്ലിന്‍റെ ചലനങ്ങളെ സഹായിക്കുന്നതിന് പല്ലിൽ താൽക്കാലികമായി അറ്റാച്ച്‌മെന്റുകൾ (ചെറിയ ബട്ടണുകൾ) ഘടിപ്പിക്കേണ്ടത് ആവശ്യമായി വന്നേക്കാം.
- നിങ്ങളുടെ അലൈനറുകൾ അലൈനർ ബോക്സിൽ സൂക്ഷിക്കുന്നതിന് മുമ്പ് എപ്പോഴും വൃത്തിയാക്കി ഉണക്കുക.
- നിങ്ങൾ ധരിച്ചിരുന്ന അലൈനർ നഷ്ടപ്പെട്ടാൽ, അടുത്ത അലൈനർ ധരിക്കാൻ തുടങ്ങുക.
- ഈ അലൈനർ അനുയോജ്യമല്ലാ എങ്കിൽ, അതിനു മുമ്പത്തെ അലൈനറിലേക്ക് മടങ്ങുക. തുടര്‍ന്ന് ഡോക്ടറെ അറിയിക്കുക.
- നിങ്ങളുടെ അലൈനറുകളൊന്നും വലിച്ചെറിയരുത്. എല്ലാ അപ്പോയിന്റ്മെന്റിനും നിങ്ങളുടെ അവസാനത്തെ 3 സെറ്റുകളെങ്കിലും കൊണ്ടുവരിക.
- നൽകിയ അവസാന അലൈനറും നിങ്ങൾ പൂർത്തിയാക്കീ എങ്കില്‍ നിങ്ങളുടെ അടുത്ത അപ്പോയിന്റ്മെന്റ് വരെ അതേ അലൈനറില്‍ തുടരുക.
ട്രേ ഇടുന്ന വിധം • ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കുന്നതിന് ഓരോ അലൈനറിലും ട്രേ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. • നിങ്ങളുടെ അലൈനറുകള്‍ മുന്‍ നിരയില്‍ നിന്ന് വെച്ചു തുടങ്ങുക. • മുകളിലത്തെ ട്രേ അലൈനര്‍ ശരിയായി ഇടുന്നതിന് രണ്ടു തള്ളവിരലുകള്‍ ഉപയോഗിച്ച് സൂചിപ്പല്ലില്‍ നിന്ന് തുടങ്ങി പുറകിലത്തെ പല്ലുകളിലേക്ക് അലൈനര്‍ ട്രേ തള്ളുക. • താഴത്തെ അലൈനര്‍ ട്രേയും ഇപ്രകാരം തന്നെയാണ് ഇടേണ്ടത്. • അലൈനര്‍ ശരിയായ രീതിയില്‍ ഇരിക്കാന്‍ ച്യൂയിസ് ഉപയോഗിക്കുക. • അലൈനര്‍ ട്രേ ഇടുന്നതിന് ട്രേയില്‍ കടിക്കരുത്. ഇത് ട്രേ പൊട്ടുന്നതിന് കാരണമാവാം. • അലൈനര്‍ പല്ലില്‍ യഥാസ്ഥാനത്ത് തന്നെ ഇരിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുക. പല്ലിനും അലൈനറിനും ഇടയിലുള്ള സ്പേസ് ഉണ്ടാകാന്‍ പാടില്ല. • അലൈനര്‍ യഥാസ്ഥാനത് അല്ലാ എങ്കില്‍ പല്ലുകള്‍ ശരിയായ രീതിയില്‍ ചലിക്കില്ല, തുടര്‍ന്ന് ഇത് വീണ്ടും ചികിത്സയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചേക്കാം. • പുതിയ അലൈനറുകൾ ദൃഢമായി യോജിക്കുന്നതിനാൽ നിങ്ങൾക്ക് കുറച്ച് മർദ്ദം അനുഭവപ്പെടാം, ചിലപ്പോൾ പല്ലിന്‍റെ ചലനത്തിന്‍റെ ഭാഗമായി രണ്ടോ മൂന്നോ ദിവസം നേരിയ തോതിൽ വേദന അനുഭവപ്പെടാം. • ഇടയ്ക്ക് അലൈനറിൽ മൂർച്ചയുള്ള അഗ്രം ഉണ്ടായേക്കാം. ഇത് നിങ്ങൾക്ക് നെയില്‍ ഫില്ലറോ സാൻഡ്പേപ്പറോ ഉപയോഗിച്ച് മിനുസപ്പെടുത്താം.
REMOVAL • അലൈനര്‍ ട്രേ ഊരിയെടുക്കുമ്പോള്‍ ഒരു വശത്തുനിന്നു മാത്രമായി വലിക്കരുത്. ഇത് അലൈനറില്‍ വിള്ളലുകള്‍ വരുത്തിയേക്കാം. • അലൈനറുകളുടെ മുൻഭാഗത്ത് നിന്ന് വലിക്കരുത്, കാരണം ട്രേ വളച്ചൊടിയുന്നതിത് കാരണമാകും. • അലൈനറുകള്‍ ഊരുമ്പോള്‍ എപ്പോഴും പുറകിലത്തെ പല്ലുകളില്‍ നിന്ന് മാത്രം തുടങ്ങുക. പല്ലുകളുടെ ഉള്‍വശത്ത് നിന്നാണ് തുടണ്ടേണ്ടത്. • നിങ്ങളുടെ അലൈനറുകൾ നീക്കം ചെയ്യാൻ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്. • പകരം നിങ്ങൾക്ക് മിതമായ ശക്തിയോടെ റിട്രീവർ ഉപയോഗിക്കാം. • പുറകിലത്തെ പല്ലുകളില്‍ നിന്ന് ട്രേ വിടുവിച്ചു കഴിഞ്ഞാല്‍ രണ്ട് കൈകളും ഉപയോഗിച്ച് സൂചിപ്പല്ലിന്‍റെ ഭാഗത്ത് കൂടി അലൈനര്‍ പുറത്തേക്ക് ഊരിയെടുക്കുക.
·